
സ്വന്തം ലേഖിക
തിരുവനന്തപുരം: കലോത്സവങ്ങളില്‍ സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ഞാനൊരു നോണ്‍ വെജിറ്റേറിയനാണ്. പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് നല്ലത്. കുട്ടികളുടെ ശ്രദ്ധ പൂര്‍ണമായും അവര്‍ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കും, ഏതെങ്കിലും സമയത്തായിരിക്കും അവര്‍ ഭക്ഷണം കഴിക്കുക.
അതിനാല്‍ വെജിറ്റേറിയനാണ് കൂടുതല്‍ അഭികാമ്യം. വ്യക്തിയെന്ന് നിലയിലുള്ള അഭിപ്രായമാണിതെന്നും ഷംസീര്‍ പറഞ്ഞു.
ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അദ്ധ്യായം അവസാനിച്ചുവെന്നും അത് വീണ്ടും തുറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
The post ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോ….? കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]