
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊന്മുടിയില് കാര്‍ ഹെയര്‍പിന്‍ വളവില്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്.
പൊന്മുടി 12-ാം വളവിലായിരുന്നു അപകടം. ബ്രേക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ സ്വിഫ്റ്റ് വാഹനം താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.
വൈകുന്നേരം 5.15-നാണ് അപകടമുണ്ടായത്. അപകടത്തില്‍ കരമന സ്വദേശികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.
കരമനയില്‍ നിന്നും നെടുമങ്ങാട് നിന്നും രണ്ട് കാറുകളിലായി പൊന്മുടിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഹില്‍ടോപ്പ് സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട കാറില്‍ അഞ്ച് പേരുണ്ടായിരുന്നു. ഇതില്‍ കരമന സ്വദേശികളായ മൂന്ന് പേര്‍ക്കാണ് തലയ്ക്കടക്കം പരിക്കേറ്റത്. ഇവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പൊന്മുടി പൊലീസും വിതുര ഫയര്‍ഫോഴ്സും വിനോദസഞ്ചാരികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അവധി ദിവസമായതിനാല്‍ ഇന്ന് പൊന്മുടിയില് നല്ല തിരക്ക് ഉണ്ടായിരുന്നു.
The post പൊന്മുടിയില് ഹെയര്‍പിന്‍ വളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞു; മൂന്ന് വിനോദസഞ്ചാരികള്‍ക്ക് പരിക്ക് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]