
കോഴിക്കോട്: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് യു വിനെതിരെ സ്ഥലംമാറ്റ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് ഉമേഷിനെ സ്ഥലംമാറ്റിയത്.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘നായ്ക്കാട്ടം കഴുകിയാ നന്നാവൂല’ എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാന്‍ മെനക്കെട്ടാല്‍ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.
ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയില്‍ കോര്‍ക്കിട്ട് ഉള്ളില്‍ സൂക്ഷിച്ചിരുന്ന വിസര്‍ജ്യങ്ങള്‍ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.
അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോള്‍ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കില്‍ പെട്ടത് പോലായി..
പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാന്‍ തമ്പ്രാക്കന്മാര് തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!
ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയില്‍ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?
The post ‘സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എഫ്ബി പോസ്റ്റ്, സിപിഒയെ കോഴിക്കോട് നിന്ന് പത്തനംതിട്ടയ്ക്ക് മാറ്റി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]