സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥര്‍ വസ്തുവും വീടും സ്വന്തമാക്കുന്നതിന് മുമ്ബ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി ഡി ജി പി ഷേഖ് ദര്‍വേഷ് സാഹേബ് ഉത്തരവിറക്കി.കേരളാ ഗവ.സെര്‍വന്റ്സ് കോണ്‍ഡക്ട് റൂളിന്റെ 24, 25 വകുപ്പുകളനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിന് മുമ്ബ് അനുമതി തേടണം. എന്നാല്‍, ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും പാലിക്കുന്നില്ല.
അനുമതിയില്ലാതെ ഭൂമി വാങ്ങിയ ശേഷം അത് സാധൂകരിച്ച് നല്കാൻ പൊലീസ് ആസ്ഥാനത്തേക്ക് കത്തയയ്ക്കുന്നത് ശ്രദ്ധില്‍പ്പെട്ടതോടെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാൻ യൂണിറ്റ് മേധാവിമാര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കുകയായിരുന്നു. സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് മുമ്ബ് പൊലീസുകാര്‍ ബന്ധപ്പെട്ട
രേഖകള്‍ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കണം.ഇതിന് ശേഷമായിരിക്കും അനുമതി ലഭിക്കുക. The post പോലീസുകാർക്ക് പൂട്ടിട്ട് സർക്കാർ!
ഇനിമുതൽ തോന്നുംപടി വസ്തുക്കൾ വാങ്ങാൻ പറ്റില്ല .;വീടും വസ്തുവും വാങ്ങുന്നതിന് മുൻപ് അനുമതി നിർബന്ധം appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

