
സ്വന്തം ലേഖകൻ
ഓണം പ്രമാണിച്ച് പൂക്കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിരത്തുകള്‍.ഏത് കടയില്‍ നിന്ന് വാങ്ങും,പറ്റിക്കപ്പെടുമോ തുടങ്ങിയ ആശങ്കയാണ് ആളുകള്‍ക്കൊക്കെ.വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീഗല്‍ മെട്രോളജി സ്ക്വാഡിന് പറയാനുള്ളത്. ഇന്നലെ മാത്രം കൊച്ചി നഗരത്തിലെ വിവിധ കടകളില്‍ നിന്നായി 60,000 രൂപയാണ് പിഴ ഈടാക്കിയത്.
മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂക്കള്‍ വിറ്റവരും മുഴം കണക്കില്‍ പൂ വില്ക്കുന്നവരുമൊക്കെ കുടുങ്ങി.മുഴം അളവില്‍ പൂ വിറ്റ ആറ് പൂക്കടക്കാരില്‍ നിന്ന് 12,000രൂപ പിഴ ഈടാക്കി.മുഴം എന്നത് നോണ്‍ സ്റ്റാൻഡേര്‍ഡ് അളവാണെന്നാണ് അധികൃതര്‍ പറയുന്നത്. കൈത്തണ്ടയില്‍ അളന്നാണ് മുഴം കണക്കാക്കുന്നത്.
പലരുടെയും കൈത്തണ്ട പല വലുപ്പത്തിലായതിനാല്‍ ഇതിന് കൃത്യതയുണ്ടാകില്ല.മാല പോലെ കോര്‍ത്തുവച്ചിരിക്കുന്ന പൂക്കള്‍ മീറ്റര്‍ സ്കെയില്‍ ഉപയോഗിച്ച് അളന്ന് വേണം വില്ക്കാൻ. അല്ലാത്ത പൂക്കള്‍ കൃത്യമായി തൂക്കി ആണ് വില്‍ക്കേണ്ടത്.മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂ വിറ്റതടക്കം 21 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.
The post പൂക്കച്ചവടക്കാർ ഇനി സൂക്ഷിക്കണം;പൂ വാങ്ങാന്‍ വരുന്നവരെ പറ്റിച്ചാൽ പിടിവീഴും!കൊച്ചിയില്‍ നടത്തിയ പരിശോധനയിൽ 60,000 രൂപ പിഴ ഈടാക്കി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]