കൊച്ചി : ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെ ലക്ഷ്യം വച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് .
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
“പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്റെ ട്വീറ്റ് .
രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്റെ പ്രതികരണത്തിനെതിരെ ഉയരുന്നത്.
അതിനു പിന്നാലെയാണ് ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ല എന്ന് സന്തോഷ് പണ്ഡിറ്റും വിമർശിച്ചിരിക്കുന്നത് . The post ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ല ; ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

