
സ്വന്തം ലേഖകൻ
കോട്ടയം : ഉമ്മൻചാണ്ടിയുടെ നിസ്വാർത്ഥമായ പ്രവർത്തനശൈലിയും, പാവങ്ങളോടുള്ള കരുതലും , ആൾക്കൂട്ടത്തിന്റെ ഇടയിലൂടെയുള്ള പ്രവർത്തങ്ങളുമാണ് മരണശേഷം അദ്ധേഹത്തെ ജനങ്ങളുടെ ഹൃദയത്തിൽ ചിരകാല പ്രതിഷ്ട നേടിയിരിക്കുന്നത് എന്ന് മന്ത്രി വി.എൻ വാസവൻ അനുസ്മരിച്ചു.
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധൃക്ഷത വഹിച്ചു.
ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹിയുടെ രാഷ്ട്രിയത്തിനതീതമായ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കിയത് എന്നും. രാഷ്ട്രിയ ലാഭത്തിന് വേണ്ടി വേട്ടയാടപ്പെട്ടിട്ടും സത്യം തെളിയിക്കപ്പെട്ടിട്ടും വേട്ടയാടിയവരോട് പ്രതികാരം തീർക്കാൻ ശ്രമിക്കാത്ത ഉമ്മൻ ചാണ്ടിക്ക് പകരം വയ്ക്കാൻ മറ്റൊരു നേതാവും ഇല്ല എന്നും മുഖ്യ പ്രസംഗം നടത്തിയ ബോംബേ ഭ്രദ്രാസനം മലങ്കര ഓർത്തഡോക്സ് സഭാ അധിപൻ ഗീവർഗീസ് മാർ കൂറിലോസ് അഭിപ്രായപ്പെട്ടു.
ഡോ. തോമസ് മാർ തിമോത്തിയോസ് , ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ ,തോമസ് ചാഴികാടൻ എം പി ,ആന്റോ ആന്റണി എം.പി, കൊടിക്കുന്നേൽ സുരേഷ് എം.പി, ഉമ്മൻ ചാണ്ടിയുടെ പുത്രൻ ചാണ്ടി ഉമ്മൻ, അബു ഷമ്മാസ് മൗലവി, ഫാ: മാണി പുതിയിടം, ഫാ: ജേക്കബ് ജോർജ് , ജോയി എബ്രാഹം എക്സ് എംപി,യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, സി പി. ഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, അഡ്വ: മുഹമ്മദ്ഷാ, കുര്യൻ ജോയി, ഫ്രാൻസീസ് തോമസ്, സലിം പി.മാത്യു, ജോസി സെബാസ്റ്റ്യൻ, പി.എ.സലിം, ടോമി കല്ലാനി,പ്രവീൺ വി ജയിംസ്, ആർ.രാജീവ്, അഖിൽ കെ.ദാമോധരൻ, സിബി കൊല്ലാട് , സാജു എം.ഫിലിപ്പ്,റ്റിസി അരുൺ , ഡേ:ഗ്രേസമ്മ മാത്യു,ടോമി വേധഗിരി,പ്രമേദ് ഒറ്റക്കണ്ടം, കെ.റ്റി. ജോസഫ് , തോമസ് കല്ലാടൻ,ബിൻസി സെബാസ്റ്റ്യൻ, ബി ഗോപകുമാർ , ഡോ: പി.ആർ സോന, പ്രിൻസ് ലൂക്കോസ് ,കുര്യൻ വി കുര്യൻ, അനന്ദക്കുട്ടൻ, നന്ദിയോട് ബഷീർ, എസ് രാജീവ്, ബെറ്റി ടോജോ, ഷനവാസ് പാഴൂർ, പി.പി. സിബിച്ചൻ, കെ.പി. ഹരിദാസ്, യൂജിൻ തോമസ്, ജയിംസ് പ്ലായക്കിത്തൊട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
The post ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടിയ നേതാവ് : വി എൻ വാസവൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]