
സ്വന്തം ലേഖകൻ
കലാഭവൻ മണി പുരസ്കാരം വിനയന് സമ്മാനിക്കും.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കലാകാരനായ കലാഭവൻ മണിയുടെ സ്മരണാർത്ഥം എറണാകുളം ജില്ലയിലെ വിവിധ കലാകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപീകരിച്ച കലാഭവൻ മണി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ചലച്ചിത്ര സംവിധായകൻ വിനയന് നൽകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.
കലാഭവൻ മണിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടനും സംവിധാനം ചെയ്തത് വിനയനായിരുന്നു. ഇതുൾപ്പടെ വിനയന്റെ പന്ത്രണ്ടോളം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ മണി കൈകാര്യം ചെയ്തിട്ടുമുണ്ട്.
മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം തൻെറ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നുവെന്നും മണിക്ക് നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും തനിക്ക് പോരാടേണ്ടി വന്നിട്ടുണ്ടെന്നും വിനയൻ
മണി എന്ന കലാകാരനിലെ പ്രതിഭ കണ്ടെത്തുകയും മികച്ച കഥാപാത്രങ്ങൾ നൽകുകയും ചെയ്ത വിനയനാണ് അദ്ദേഹത്തെ രാജ്യം അറിയപ്പെടുന്ന ഒരു നടനായിത്തീരുവാൻ കാരണമായത്.
ചരിത്രകാരൻമാർ തമസ്കരിച്ച കേരളത്തിൻ്റെ ആദ്യകാല നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ.
പിന്നോക്ക സമുദായത്തിൽ പിറന്ന ആ ഉജ്ജ്വല പോരാളിയുടെ ചരിത്രം ജനങ്ങളിലേക്ക് എത്തിച്ചതും വിനയനാണ്. ഒരു കലാകാരൻ്റെ പ്രതിബദ്ധത സമൂഹത്തോടാണ് എന്ന് തൻ്റെ സിനിമകളിലൂടെ നിരന്തരം വ്യക്തമാക്കുന്ന കലാകാരൻ എന്ന നിലയിലാണ് പുരസ്കാരം വിനയന് നൽകുന്നതെന്ന് സമിതി ചെയർമാമാൻ സി.കെ ജോണി പി.അർജുനൻ മാസ്റ്റർ, സി.പി.സുനിൽ കുമാർ എന്നിവർ അറിയിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 31ന് മുവാറ്റുപുഴയിൽ വെച്ച് സമ്മാനിക്കും.
The post കലാഭവൻ മണി പുരസ്കാരം വിനയന് ; മലയാളികളെ വിസ്മയിപ്പിച്ച കലാഭവൻ മണിയെ മലയാളികൾക്ക് സമ്മാനിച്ചത് സംവിധായകൻ വിനയൻ ! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]