
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പോലീസ് സോഷ്യല്‍ പോലീസ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി – അഡിക്ഷൻ സെൻററുകളില്‍ (D-DAD) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 8. വിജ്ഞാപനവും അപേക്ഷാ ഫോറവും ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralapolice.gov.in/page/notification ല്‍ ലഭ്യമാണ്.
നിയമന ശുപാര്‍ശാ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭ്യമാകുക.
നിലവില്‍ തപാല്‍ മാര്‍ഗ്ഗമാണ് നിയമന ശുപാര്‍ശകള്‍ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലില്‍ നിന്നും നിയമന ശുപാര്‍ശ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.
ക്യു. ആര് കോഡോടു കൂടിയുള്ള നിയമന ശുപാര്‍ശാ മെമ്മോയായിരിക്കും പ്രൊഫെയിലില്‍ ലഭ്യമക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികള്‍ക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാര്‍ശാ മെമ്മോകള്‍ യഥാസമയം ലഭിച്ചില്ലെന്ന പരാതികള്‍ക്ക് ഇതോടെ പരിഹാരമാവും.
കാലതാമസമില്ലാതെ നിയമന ശുപാര്‍ശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാര്‍ശാകത്തുകള്‍ ഇ- വേക്കൻസി സോഫ്റ്റ് വെയര്‍ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.
The post കേരള പൊലീസിൽ അവസരം ; ഈ 6 ജില്ലകളില്‍ ഒഴിവുകള്‍ ; അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 8 ; കൂടുതൽ വിവരങ്ങള്‍ വെബ്സൈറ്റില്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]