
സ്വന്തം ലേഖകൻ
കോട്ടയം : ജനനായകൻ വിട ചൊല്ലിയിട്ടും ഉമ്മൻ ചാണ്ടിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് നിൽക്കുകയാണ് പുതുപ്പള്ളി നഗരം. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്ത്തിയായത്ത്. എന്നിട്ടും തങ്ങളുടെ പ്രിയ നേതാവിന് കേരളം ഒരുമിച്ച് യാത്രാമൊഴി നല്‍കിയിട്ടും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാൻ നൂറുകണക്കിനാളുകളാണ് ഇന്നലേയും ഒഴുകിയെത്തിയത്.
തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നേരത്തെ തീരുമാനിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് സംസ്കാര ചടങ്ങുകള്‍ പോലും നടന്നത്.
പ്രിയ നേതാവിനെ അവസാനമായി കാണാൻ കഴിയാത്തവരാണ് ഇന്നലെ രാവിലെ മുതല്‍ കബറിടത്തിലെത്തി അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാര്‍ഥിച്ചത്. രാവിലെ മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ജനക്കൂട്ടമായിരുന്നു പുതുപ്പള്ളി പള്ളിയില്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ കബറിടത്തിലേക്ക് എത്തിയത്.
ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനും പിന്നാലെ മകൻ ചാണ്ടി ഉമ്മനും കബറിടത്തിലെത്തി പ്രാര്‍ഥിച്ചു. തന്റെ പിതാവിനോട് കേരളം കാട്ടിയ സ്നേഹത്തിന് നന്ദി അറിയിക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി എന്ന ജനനായകൻ കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മയായി നിലനില്ക്കും എന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയാണ് ഇവിടെയെത്തുന്ന ഈ ജനക്കൂട്ടം.
The post ഉമ്മൻ ചാണ്ടി എന്ന ജനനായകൻ കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത കത്തി ജ്വലിക്കുന്ന ഓര്‍മ്മപ്പെടുത്തൽ ; മരണത്തിലും പ്രിയ നേതാവിനെ നാടും നഗരവും ഒരേപോലെ സ്നേഹത്തിൽ പൊതിഞ്ഞു ; ഇന്നലെയും അദ്ദേഹത്തിന്റെ കബറിടം സന്ദര്‍ശിക്കാൻ തിരപോലെ ഒഴുകിയെത്തിയത് ആയിരങ്ങള്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]