
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരുടെ പട്ടിക പുറത്ത് വിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോർട്ട്. കര്‍ണാടക കോണ്‍ഗ്രസിലെ കിംങ്മേക്കര് ഡി.കെ. ശിവകുമാറാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎല്‍എ. 1413 കോടി രൂപയാണ് ആസ്തി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം നിലമ്പൂര്‍ എംഎല്‍എ പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോര്‍ട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്.
17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴല്നാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 369-ാം സ്ഥാനത്ത് പാല എംഎല്‍എ മാണി സി കാപ്പനും സ്ഥാനം പിടിച്ചു.
27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്. പട്ടികയില്‍ 526-ാം സ്ഥാനത്ത് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎല്‍എ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി- 15കോടി, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിൻ – 15 കോടി.
കൊല്ലം എംഎല്‍എ മുകേഷ് 14 കോടി എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യമുള്ള കേരളത്തിലെ എംഎഎമാര്‍. 3075-ാം സ്ഥാനത്തുള്ള ധര്‍മ്മടം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുടെ ആസ്തിയാണുള്ളത്.
അദ്ദേഹത്തിന് ബാധ്യതകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പറവൂര്‍ എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വിഡി സതീഷന് ആറ് കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.
ബംഗാളിലെ ഇന്ദസിൽ നിന്നുള്ള ബിജെപി എംഎൽഎ നിർമൽ കുമാർ ദാരയാണ് ആസ്തി കുറഞ്ഞ എംഎൽഎ– 1700 രൂപ മാത്രം. ബാധ്യതകളില്ല. 20 സ്ഥാനങ്ങളിൽ ആദ്യ 3 ഉൾപ്പെടെ 12 പേർ കർണാടക എംഎൽഎമാരാണ്.
224 അംഗ കർണാടക നിയമസഭയിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 64.3 കോടി രൂപയാണ്. 28 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4001 സിറ്റിങ് എംഎൽഎമാർ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
The post രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരുടെ പട്ടിക പുറത്ത് വിട്ടു ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനികനായ എംഎല്‍എ സ്ഥാനത്തിൽ ഒന്നാമത് നിലമ്പൂര്‍ എംഎല്‍എ പിവി അൻവർ ; രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് ; 64.14 കോടിയുടെ സ്വത്താണ് പിവി അൻവറിന്റേതായി ഉള്ളത് ; 3075-ാം സ്ഥാനത്താണ് ധര്‍മ്മടം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]