
സ്വന്തം ലേഖിക
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ അട്ടിമറി ജയം നേടി നിയമസഭയില്‍ നൂറ് തികയ്ക്കാൻ സിപിഎം.
എന്തു വില കൊടുത്തും പുതുപ്പള്ളിയില്‍ ജയിക്കാനാണ് തന്ത്രം മെനയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പുതുപ്പള്ളിയിലെ ഉപ തെരഞ്ഞെടുപ്പ് മാറിയേക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ പുതുപ്പള്ളിയില്‍ ആറു മാസത്തിനുള്ളില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും.
ഇടതുപക്ഷത്തിന് ഇത്തവണ ഏറ്റവും വലിയ വെല്ലുവിളിയാകുക ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗമാകും. ഉമ്മൻ ചാണ്ടി എന്ന നേതാവ് എത്രമാത്രം ജനകീയനായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അദ്ദേഹത്തിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്രയിലെ ജനപങ്കാളിത്തം.
കുടുംബാംഗം മത്സരിക്കാൻ എത്തിയാല്‍ എല്ലാം പ്രതികൂലമാകും. എന്നാല്‍ കരുതലോടെ നീങ്ങി പരമാവധി വോട്ട് പിടിച്ച് ജയമുറപ്പിക്കാനാണ് നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നത് ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണ്.
പുതുപ്പള്ളി വൻ ഭൂരിപക്ഷം നല്കി പതിവായി അയച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 2016ല്‍ 33,255 വോട്ടില്‍ നിന്നും 27,092 വോട്ടായി കുറഞ്ഞിരുന്നു. 2021ല്‍ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 വോട്ടായി കുറയ്ക്കാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ജെയ്ക് തോമസ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. ജെയ്ക് മണ്ഡലത്തില്‍ നിറഞ്ഞു നില്ക്കുന്ന യുവ നേതാവാണ്. ഇതിന്റെ ഗുണം സിപിഎമ്മിന് കിട്ടുമെന്നാണ് പ്രതീക്ഷ. താഴെ തട്ടില്‍ ജെയ്കിന് നല്ല ജനസമ്മിതിയുമുണ്ട്. മന്ത്രി വാസവന്റെ നേതൃത്വത്തില്‍ സിപിഎം സംഘടന ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ പുതുപ്പള്ളി ഉള്‍പ്പെടെ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ഭരണം നടത്തുന്നത്. അയര്‍കുന്നം മീനടം പഞ്ചായത്തുകളില്‍ മാത്രം യുഡിഎഫ് ഭരിക്കുമ്പോള്‍ അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ഒപ്പമാണ്. 2016ല്‍ ഉമ്മൻ ചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നല്കിയ പാമ്പാടിയില്‍ 2021ല്‍ ഇടതു യുവനേതാവ് ജെയ്ക് ആയിരത്തിനടുത്ത് വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇത് വലിയ പ്രതീക്ഷയാണ്.
The post പുതുപ്പള്ളിയില്‍ അട്ടിമറി ജയത്തിന് തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം; നിയമസഭയില്‍ നൂറ് തികയ്ക്കുക ലക്ഷ്യം; ഓര്‍ത്തഡോക്സ് വോട്ടുകള്‍ സഹതാപം തീര്‍ക്കുമ്പോൾ യാക്കോബായ വോട്ടുകളിൽ നാട്ടുകാരനായ ജെയ്കിന് സാധ്യത; എട്ട് പഞ്ചായത്തില്‍ പുതുപ്പള്ളി ഉള്‍പ്പെടെ ആറിടത്തും ഭരണം ഇടതുപക്ഷത്തിനും; വെല്ലുവിളിയായി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗം; വി എൻ വാസവന് മേല്‍നോട്ട ചുമതല appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]