
എറണാകുളം: മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു ക്രിസ്ത്യൻ സംഘർഷമാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. മതപരിവർത്തന നിരോധന നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണം. ഏകീകൃത സിവിൽ കോഡിനെതിരെ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായൊരുന്നു അദ്ദേഹം.
മണിപ്പൂരിൽ നടക്കുന്നത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. ഇരുവിഭാഗങ്ങളിലെയും നേതാക്കളെ ഒരുമിച്ചിരുത്തി ചർച്ച ചെയ്താലേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കു. ഇപ്പോൾ നടക്കുന്ന കലാപത്തിന് പിന്നിൽ ഹിന്ദു ക്രിസ്ത്യൻ സംഘട്ടനമാണെന്ന പ്രചരണം തെറ്റാണെന്നും മിലിന്ദ് പരാണ്ഡെ വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡിനെ വിശ്വ ഹിന്ദു പരിഷത്ത് പിന്തുണക്കുന്നുതായും അദ്ദേഹം അറിയിച്ചു. ഭരണാഘടന ശില്പികൾ ഏക വ്യക്തി നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. വ്യക്തി നിയമം നടപ്പിലാക്കിയാൽ പൗരത്വം നഷ്ടമാകും എന്നതരത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും ഇന്ന് സിപിഎമ്മില്‍ ചേക്കേറിയിരിക്കുകയാണെന്ന് മിലിന്ദ് പരാണ്ഡെ പറഞ്ഞു. സിപിഎം അവരെ ഒഴിവാക്കിയില്ലായെങ്കില് സിപിഎമ്മിനെയും നിരോധിക്കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
കൊച്ചിയിൽ ബജരഗ്ദൾ സംഘടിപ്പിച്ച ഹിന്ദു ശൗര്യ യുവ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതാണ് വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. വിശ്വ ഹിന്ദു പരിഷത്ത് 60-ാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനം വിപുലമാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. വരുന്ന വർഷം ഒരു ലക്ഷം സ്ഥലങ്ങളിൽ പ്രവർത്തനം എത്തിക്കാനാണ് വിശ്വ ഹിന്ദു പരിഷത്ത് ലക്ഷ്യം വെയ്ക്കുന്നത്.
The post ഏകീകൃത സിവിൽ കോഡ് ആവശ്യം; മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ രഹസ്യ അജണ്ട: വിശ്വ ഹിന്ദു പരിഷത്ത് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]