
കലാ മേഖലയില്‍ നിന്നുള്ളവരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ 10 വര്‍ഷത്തെ വീസ അവതരിപ്പിക്കാന്‍ ഒമാന്‍. ഇത് സംബന്ധിച്ചുള്ള കരടിന് മജ്ലീസ് ശൂറ അംഗീകാരം നല്കി.
മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഒമാനിലേക്ക് ബുദ്ധിജീവികളെയും എഴുത്തുകാരെയും കൊണ്ടുവരുന്നതിനാണ് പത്ത് വര്‍ഷത്തെ സാംസ്കാരിക വീസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മീഡിയ ആൻഡ് കള്‍ച്ചര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച ഈ നീക്കം, സാംസ്കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രാഫി, ശില്പം, ഡ്രോയിങ്, മറ്റ് കലാ മേഖലകള്‍ എന്നിവയില്‍ രാജ്യത്ത് മുന്നേറ്റം സാധ്യമാക്കും. രാജ്യത്തെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികള്‍ക്കും കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.
The post കലാ മേഖലയില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ 10 വര്‍ഷത്തെ വീസ അവതരിപ്പിക്കാനൊരുങ്ങി ഒമാന്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]