
മിഖായേല്‍ റഡുഗ എന്ന റഷ്യക്കാരനാണ് തലയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. ഇയാളുടെ നില അതീവ ഗുരുതരമാന്
മോസ്കോ: ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വപ്നങ്ങളെ നിയന്ത്രിക്കാൻ തലച്ചോറില്‍ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മിഖായേല്‍ റഡുഗ എന്ന റഷ്യക്കാരനാണ് തലയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. ഇയാളുടെ നില അതീവ ഗുരുതരമാന്. തലച്ചോറില്‍ ഏറ്റ ക്ഷതവും രക്തം രാഷ്ടപ്പെട്ടതുമാണ് അവസ്ഥ ഗുരുതരമാക്കിയത്. സ്വപ്നങ്ങളെ നിയന്ത്രിക്കുകയും സ്വപ്നങ്ങള്‍ കാണുമ്ബോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയുമായിരുന്നു മിഖായേല്‍ റഡുഗയുടെ ലക്ഷ്യം.
യൂട്യൂബില്‍ ന്യൂറോ സര്ജൻമാര് ശസ്ത്രക്രിയ നടത്തുന്ന വീഡിയോകള്‍ കണ്ടശേഷമായിരുന്നു ഇയാൾ ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ശക്തിയേറിയ ഡ്രില്ലിംഗ് മെഷീൻ വാങ്ങി. ഇതുപയോഗിച്ച് തലയോട്ടിയില്‍ ദ്വാരമുണ്ടാക്കിയാണ് മൈക്രോചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ ശസ്ത്രക്രിയ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി.വേദനയും വൻതോതില്‍ രക്തവും നഷ്ടമായി. ഇതോടെ മിഖായേല്‍ തീര്‍ത്തും അവശനായി. നാലുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന ഇയാളെ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമല്ല.
The post സ്വപ്നങ്ങളെ നിയന്ത്രിക്കണം : ഡ്രില്ലിംഗ് മെഷീന് ഉപയോഗിച്ച് സ്വയം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി, അതീവ ഗുരുതരാവസ്ഥയില്‍ യുവാവ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]