
നിരത്തുകളില്‍ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല.
കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്ബോള്‍ മാത്രം ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നവരുടെ വാര്‍ത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളില്‍ നമ്ബര്‍ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്. അതിനിടയിലാണ് നിരത്തുകളിലെ ക്യാമറകളെ നമുക്കെങ്ങനെ പറ്റിക്കാം എന്നതിനുള്ള വഴി പറഞ്ഞ് കേരള പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ തന്നെ നിരത്തുകളിലെ ക്യാമറകളെ പറ്റിക്കാം എന്നാണ് കേരള പൊലീസ് നല്കുന്ന സന്ദേശം. ഇത് സംബന്ധിച്ചുള്ള വീഡിയോയും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു തന്നെയാണ് ഈ മാസം ആദ്യം ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2022 ജൂണ്‍ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര് മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂണ്‍ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞെന്നാണ് കണക്കുകള്‍ വച്ച് മന്ത്രി അന്ന് പറഞ്ഞത്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന് രക്ഷിക്കുവാന്‍ സാധിച്ചെന്നും ക്യാമറകളുടെ പ്രവര്‍ത്തന അവലോകനത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
The post റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ ‘വഴി’ പറഞ്ഞ് പൊലീസ്! appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]