
യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയില്‍ ഒരു കടയുടെ ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചെന്നും പരാതിയിലുണ്ട്. കണ്ണൂര്‍ സ്വദേശിയായ നിഹാദ് സമൂഹ മാധ്യമങ്ങളില്‍ ‘തൊപ്പി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ക്കെതിരെ വളാഞ്ചേരിയിലെ ട്രോമോ കെയര്‍ വളണ്ടിയറും മാധ്യമ പ്രവര്‍ത്തകനുമായ സൈഫുദ്ധീന്‍ പാടത്താണ് പരാതി നല്‍കിയത്.
ജൂണ്‍ 17ന് ആയിരുന്നു വളാഞ്ചേരി കരിങ്കല്ലത്താണിയിലെ ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് ‘തൊപ്പി’ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇയാളെ കാണാനായി തടിച്ചുകൂടിയത്. തുടര്‍ന്ന് ഇയാള്‍ മൈക്കിലൂടെ സംസാരിച്ചിരുന്നു. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് പൊലീസിന് നല്കിയ പരാതിയിലുണ്ട്. ഈ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് ചര്‍ച്ച നടക്കുന്നുവെന്നും പരാതിക്കാരന് ആരോപിച്ചു.
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി. വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് തൊപ്പി ഭാഗമാകുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]