ഇപ്പോൾ പേഴ്സിൽ പണം കൊണ്ട് നടക്കുന്ന ചുരുക്കം ചില ആളഉകൾ മാത്രമാണുള്ളത്. കൂടുതൽ പേരും യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) സേവനമാണ് ഉപയോഗിക്കുന്നത്. ഇത് ചിലപ്പോഴെങ്കിലും വിനയായി മാറിയിട്ടുണ്ടാകും. യുപിഐ ആപ്പ് വഴി പണം അയക്കാൻ ശ്രമിക്കുമ്പോൾ പേയ്മെന്റ് ഫെയിൽഡായിപോയാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
യുപിഐ പേയ്മെന്റ് ലിമിറ്റ് പരിശോധിക്കുക
പ്രതിദിനം എത്ര പേയ്മെന്റ് ഗേറ്റ്വേകളും യുപിഐ ഇടപാടുകളും നടത്തണമെന്ന് ഒട്ടുമിക്ക ബാങ്കുകളും പരിധികൾ വെച്ചിട്ടുണ്ട്. എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു യുപിഐ ഇടപാടിലൂടെ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക 1 ലക്ഷം രൂപയാണ്. അതിനാൽ ഈ തുക കഴിഞ്ഞാൽ പിന്നെ ആ ദിവസം യുപിഐ പേയ്മെന്റ് നടക്കില്ല. അടുത്ത പെയ്മെന്റിന് വേണ്ടി 24 മണിക്കൂർ കാത്തിരിക്കണം. കൂടാതെ,
10 യുപിഐ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും ആ ദിവസം ഓൺലൈൻ പണമിടപാട് നടക്കില്ല. മറ്റൊരു സാഹചര്യം ഉണ്ടാകുന്നത് ബാങ്ക് സെർവറിലെ തിരക്കുകൾ മൂലമാണ്. അതിനാൽ, ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്.
പണം നൽകുന്ന ആളുടെ യുപിഐ വിവരങ്ങൾ
പണം അയക്കുന്ന വേളയിൽ അത് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും പരിശോധിക്കേണ്ടത് നിർബന്ധമാണ്. പണം അയക്കുന്ന സമയത്ത് തെറ്റായ ഐഎഫ്എസ്സി കോഡോ അക്കൗണ്ട് നമ്പറോ നൽകിയിട്ടുണ്ടെങ്കിൽ ഉപയോക്താവിന്റെ ട്രാൻസാക്ഷൻ തന്നെ ഫെയിൽ ആകും.
യുപിഐ പിൻ തെറ്റിക്കരുത്
നിരവധി പാസ്വേഡുകൾ ഓർത്തുവെക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ യുപിഐ പിൻ മറക്കാനുള്ള സാധ്യത ഏറെയാണ്. നമ്മൾ യുപിഐ പിൻ മറന്ന് പോയിട്ടുണ്ടെങ്കിൽ “ഫേർഗെറ്റ് യുപിഐ പിൻ” എന്ന ഓപ്ഷനിൽ ടാപ്പുചെയ്ത് സീക്രറ്റ് പിൻ റീസെറ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാം. പിൻ ഇടയ്ക്ക് മറന്ന് പോകുന്നവരാണെങ്കിൽ യുപിഐ പിൻ എവിടെയെങ്കിലും എഴുതിവെയ്ക്കുകയോ സേവ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
ഇന്റർനെറ്റ് കണക്ഷൻ
യുപിഐ പേയ്മെന്റുകൾ ഫെയിൽ ആകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്വർക്ക് കണക്ഷൻ പ്രശ്നങ്ങൾ. നിങ്ങളുടെ ഫോണിൽ കൃത്യമായ സിഗ്നലും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇല്ലെങ്കിൽ പേയ്മെന്റ് നടത്താൻ കഴിയില്ല. അതിനാൽ നെറ്റ്വർക്ക് കൃത്യമായിട്ടുള്ള സ്ഥലങ്ങളിൽ തന്നെ നിന്ന് വേണം പേയ്മെന്റ് നടത്താൻ.
The post യുപിഐ വഴി പണമിടപാട് നടത്താൻ ബുദ്ധിമുട്ട് വന്നിട്ടുണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി പ്രശ്നങ്ങൾ വരില്ല appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]