
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് ബിആര്‍എസ് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തെലങ്കാന കോണ്‍ഗ്രസ് തീരുമാനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലിലാക്കി.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബിആര്‍എസ് സര്‍ക്കാരിന്റെ പരാജയം ഉയര്‍ത്തിക്കാട്ടാന്‍ ‘ദശബ്ദി ദാഗ’ (വഞ്ചനയുടെ ദശകം) പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിഷേധത്തിനിടെ തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ 10 തലകളുള്ള കോലം കത്തിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു.
സംസ്ഥാന പാര്‍ട്ടി മേധാവി രേവന്ത് റെഡ്ഡിയും മറ്റ് നേതാക്കളും ചേര്‍ന്ന് തെലങ്കാനയിലെ എല്ലാ മണ്ഡലങ്ങളിലും റാലികള്‍ നടത്താന്‍ തീരുമാനിക്കുകയും ബിആര്‍എസ് സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ശനിയാഴ്ച ഹൈദരാബാദില്‍ നടന്ന തെലങ്കാന കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി (പിഎസി) യോഗത്തിലാണ് തീരുമാനം.
അതേസമയം വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]