
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചേരുന്ന മെഗാ പ്രതിപക്ഷ സമ്മേളനത്തിനൊരുങ്ങി ബിഹാറിലെ പട്ന. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് ഇരുപതോളം പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിപക്ഷ നേതാക്കള്‍ യോഗത്തിനെത്തും.
ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാര്‍ വിളിച്ച യോഗത്തില്‍ വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പ്രതിപക്ഷം സംയുക്തമായി മെനയും. പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്ന യോഗം പ്രതിപക്ഷത്തിന്റെ മനോവീര്യം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
നിതീഷ് കുമാറിന്റെ ജെഡിയുവും രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) ബിഹാറിലെ മഹാസഖ്യ സര്‍ക്കാരിന്റെ ഭാഗമാണ്. അതില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വിടുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അധ്യക്ഷയുമായ മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ എം കെ സ്റ്റാലിന്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാര്‍, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഹേമന്ത് സോറന്, ജമ്മു കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (ജെകെപിഡിപി) ചീഫ് മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
മെഹബൂബ മുഫ്തി, അരവിന്ദ് കെജ്രിവാള്, ഭഗവന്ത് മാന്‍, മമത ബാനര്‍ജി എന്നിവര്‍ വ്യാഴാഴ്ച പട്നയില്‍ എത്തും.
പ്രതിപക്ഷ യോഗത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും നേതാക്കള്‍ വ്യാഴാഴ്ച പട്നയില്‍ എത്തിത്തുടങ്ങുമെന്നും ബിഹാര്‍ ധനമന്ത്രിയും ജെഡിയു നേതാവുമായ വിജയ് കുമാര്‍ ചൗധരി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ തങ്ങും. നേതാക്കള്‍ക്ക് ബിഹാറി വിഭവങ്ങളും അതത് സംസ്ഥാനങ്ങളിലെ പലഹാരങ്ങളും നല്കുമുഖ്യമന്ത്രിയുടെ വസതിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി ലഖ്നൗവില്‍ പ്രതിപക്ഷ ഐക്യം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ട് വരൂ, 80 സീറ്റുകളില്‍ നിന്ന് ബിജെപിയെ പുറത്താക്കി 2024 ആരംഭിക്കൂ’ എന്നായിരുന്നു ഹിന്ദിയില്‍ എഴുതിയിരിക്കുന്ന പോസ്റ്റര്‍.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]