
നെല്ലിപ്പൊയിൽ : തിരുവമ്പാടിയിൽ നിന്ന് നെല്ലിപ്പൊയിൽ വഴി അടിവാരത്തേക്കും തിരിച്ചും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് കേരള വ്യാപാരി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് തിരുവമ്പാടിയിലെത്തി നെല്ലിപ്പോയിൽ വഴി അടിവാരത്തേക്കും, കോഴിക്കോട് നിന്ന് അടിവാരത്ത് എത്തി നെല്ലിപ്പൊയിൽ വഴി തിരുവമ്പാടിക്കും കെഎസ്ആർടിസി ബസ് സർവീസ് നടത്തിയാൽ മലയോര മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം ആകുമെന്ന് നെല്ലിപ്പൊയിൽ ജൂബിലി ഹാളിൽ നടന്ന ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് തോമസ് മൂലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജിൽസ് പെരിഞ്ചേരി, പോൾസൺ അറയ്ക്കൽ, മനോജ് ടി കുര്യൻ,സോജി പാപ്പനശ്ശേരി ,മനോജ് നിരവത്ത്,റോയി കയത്തുംകരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]