
ആനക്കാംപൊയിൽ: കൂരോട്ടുപാറ, കണ്ടത്തിൽ പടി റോഡിൽ അപകടാവാവസ്ഥയിൽ ആയ കലുങ്ക് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
1985 ഇൽ കുടിവെള്ള പദ്ധതിക്കായി താൽക്കാലികമായി പണിതതാണ് കുരുട്ടുപാറ കണ്ടത്തിൽ പടി റോഡിലെ ഈ കലിങ്ക്.നൂറിലധികം കുടുംബങ്ങൾ ആണ് ഈ പ്രദേശത്ത് താമസിക്കുന്നത്.മലവെള്ളം ഒഴുകി പോകാൻ ബുദ്ധിമുട്ട് നേരിടുന്ന ചപ്പാത്തിൽ മരങ്ങളും ചപ്പുചവറുകളും അടിഞ്ഞ് തോട് കരകവിഞ്ഞ് ഒഴുകുന്നത് പതിവാണ്. തോഡിന്റെ ലെവലിൽ നിന്നും അര മീറ്ററോളം ഉയരത്തിലാണ് വെള്ളം ഒഴുകി പോകാൻ ആയി കോൺക്രീറ്റ് ചെയ്ത് ക്രമീകരിച്ചിരിക്കുന്നത്. ഇത് മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ ബുദ്ധിമുട്ടാകുകയും, തോട് കരകവിഞ്ഞൊഴുകുകയും ആണ് പതിവ്. കലുങ്ങിന്റെ അടി ഭാഗം കാലപ്പഴക്കത്താൽ കോൺക്രീറ്റ് അടർന്ന് അതീവ ഗുരുതരാവസ്ഥയിലും ആണ്.
കലിങ്കിനു സമീപത്തു നിന്നും കുത്തനെയുള്ള കയററ്റം തുടങ്ങുന്നത് വാഹനങ്ങൾ കടന്നു പോകാൻ കഴിയാതെ വരുന്നു.
വർഷങ്ങൾക്കു മുൻപ് അശാസ്ത്രീയമായി നിർമ്മിച്ച കലുങ്കും,റോഡും ഉടൻ പുനർ നിർമ്മിക്കണമെന്നും, എൽജീവൻ മിഷന്റെ പൈപ്പിടലിനായി എടുത്ത കുഴി കോൺക്രീറ്റ് ചെയ്യനാമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു .
മുൻ വർഷങ്ങളിൽ മലവെള്ളപ്പാച്ചിലിൽ കൂരോട്ടുപാറ തോട് കരകവിഞ്ഞൊഴുകി കൂരോട്ടുപാറ അങ്ങാടിയിൽ അടക്കം നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
മഴ കനക്കുന്നതോടുകൂടി ബണ്ടിന് മുകളിലൂടെ വെള്ളം ഒഴുകി പൈപ്പ് ജൽ ജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്തിരിക്കുന്ന കുഴികളിലൂടെ വെള്ളം ഒഴുകി വൻ നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യതയും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വാട്ടർ അതോറിറ്റി ഈ ചപ്പാത്തിന് സമീപത്തു നിന്നാണ് വെള്ളം ശേഖരിക്കുന്നത്.കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി നിരവധി കൃഷിഭൂമിയും കാർഷിക വിളകളും നശിപ്പിച്ചത് ഇതിനു സമീപത്താണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]