
പ്രിയങ്കാ ഗാന്ധിക്ക് നേതൃത്വം
ന്യൂഡല്‍ഹി: കര്‍ണാടക മോഡലില്‍ ആന്ധ്രാപ്രദേശ് പിടിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. വൈ.എസ്.ആര്. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിളയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. നേതൃപ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി നേതൃസ്ഥാനം ശര്‍മിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ തെലങ്കാന കേന്ദ്രീകരിച്ചാണ് ശര്‍മിള പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശര്‍മിള പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ശര്‍മിളയുമായി ബന്ധപ്പെട്ടത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ്. ശര്‍മിള.ശര്‍മിളയെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനാണ് പ്രിയങ്കയ്ക്ക് താത്പര്യം.കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളിലാണ് ചര്‍ച്ചകള്‍ നടന്നത്. രാജ്യസഭാ സീറ്റും ആന്ധാപ്രദേശില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവുമാണ് കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് മുന്നോട്ട് വെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശില്‍ നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ അത് അവസാനിച്ചു. ടി.ഡി.പിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
The post അടുത്ത ലക്ഷ്യം ആന്ധ്ര: മാസ്റ്റര്‍പ്ലാനുമായി കോണ്‍ഗ്രസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]