
കണ്ണൂര്‍: അപേക്ഷാ ഫോമുകളിലെ മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കുന്നതിന് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ മാപ്പ്/ ക്ഷമ ചോദിക്കുന്ന അപേക്ഷ സമര്‍പ്പിക്കാറുണ്ട്. കാലതമാസം ക്ഷമിക്കുക അല്ലെങ്കില്‍ ഒഴിവാക്കുക എന്നതിലുപരിയായി ഗുരുതരമായ എന്തോ അപരാധം എന്ന അര്‍ത്ഥതലമാണ് അപേക്ഷയിലെ ഈ പ്രയോഗങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാലതാമസം മാപ്പാക്കുന്നതിന് എന്നതിന് പകരം ‘ കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് ‘ എന്ന വരിയാണ് ഇനി മുതല്‍ പകരം ഉപയോഗിക്കേണ്ടത്. ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
The post സര്‍ക്കാരിനോട് ഇനി മാപ്പപേക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കുലര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]