
കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ ദമ്പതിമാരെ കോഴിക്കോട് നഗരമധ്യത്തില്‍ വച്ച് രാത്രിയില്‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന് നടക്കാവ് പോലീസ് സ്റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലും പരാതി നല്കി.
ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ക്രിസ്ത്യന്‍ കോളേജ് ട്രാഫിക് ജങ്ഷനില്‍ വച്ച് രണ്ട് ബൈക്കുകളിലായി പിന്തുടര്ന്നെത്തിയ അഞ്ചം?ഗ സംഘം ഇവരെ ശല്യം ചെയ്യുകയായിരുന്നു. ഭാര്യയെ കളിയാക്കുകയും കണ്ണിറക്കി കാണിക്കുകയും ചോദ്യം ചെയ്ത അശ്വിനെ സംഘം മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇതിന് പിന്നാലെ രാത്രി തന്നെ രേഖാമൂലം പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]