
രാഷ്ട്രീയ കക്ഷികളിലെ രക്തസാക്ഷികൾക്ക് എതിരെ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർശം വിവാദമായി. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന് പാംപ്ലാനി വിമർശിച്ചു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും പാംപ്ലാനി പറഞ്ഞു.
ഇന്നലെ വൈകുന്നേരം കണ്ണുർ ചെറുപുഴയിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനി വിവാദ പരാമർശം നടത്തിയത്. അപ്പോസ്തലന്മാർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്ന് പറഞ്ഞ പാംപ്ലാനി രാഷ്ട്രീയ രക്തസാക്ഷികളിൽ ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും വിമർശിച്ചു.
രാഷ്ട്രീയ രക്ത സാക്ഷികൾ ഏറ്റവും കൂടുതൽ കണ്ണൂരിലാണ് ഉള്ളതിനുള്ള മാർ ജോസഫ് പ്ലമ്പനിയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് . റബ്ബറിന്റെ താങ്ങു വില 300 രൂപയാക്കിയാൽ ബിജെപിക്ക് വോട്ടുതുചെയ്യാൻ മടിയില്ലെന്ന് പ്ലാമ്പാനി നേരത്തെ നടത്തിയ പരാമർശം വിവാദമായിരുന്നു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]