
ദില്ലി : സുഡാന് ദൗത്യത്തിന് തയ്യാറായി നില്ക്കാന് ഇന്ത്യന്‍ വ്യോമ- നാവിക സേനകള്‍ക്ക് നിര്‍ദ്ദേശം.
വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാര്‍ഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.
കലാപ കലുഷിതമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി ഇപ്പോഴത്തെ സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്തുള്ള രക്ഷാദൗത്യ പദ്ധതി തയ്യാറാക്കാനാണ് യോഗത്തില്‍ നിര്‍ദേശിച്ചത്. മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്ക്. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി സമ്ബകര്ക്കം നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സുഡാനില്‍ മലയാളിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യമന്ത്രിക്ക് പുറമെ വ്യോമ-നാവികസേന മേധാവിമാര്‍ സുഡാന് അംബാസിഡര്‍ ഉള്‍പ്പെടയുള്ള നയതന്ത്രപ്രതിനിധികള്‍ എന്നിവരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. രക്ഷാദൗത്യത്തിനായി അമേരിക്ക, ബ്രിട്ടന്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കുന്നുണ്ട്. സുഡാന് ആഭ്യന്തര കലാപത്തില്‍ ഒറ്റപ്പെട്ടു പോയ മലയാളികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് ദില്ലിയിലെ കേരളഹൗസില്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സൈന്യവും പാരാ മിലിട്ടറി വിഭാഗവും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇന്നലെ ഇരു വിഭാഗവും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഉള്‍പ്പെടെ ഇരു വിഭാഗവും പരസ്പരം വെടിയുതിര്‍ത്തു. ഇതോടെ അമേരിക്കയും ജപ്പാനും ജര്‍മനിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച എംബസി ഒഴിപ്പിക്കല്‍ അനിശ്ചിതത്വത്തിലായി. തങ്ങളുടെ ഒരു പൗരന് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 5 സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം സുഡാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാനൂറ് കടന്നിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net