
തിരുവനന്തപുരം: നോട്ട് കീറിയതാണെന്നാരോപിച്ച് സ്കുള് വിദ്യാര്‍ത്ഥിയെ ബസില്‍ നിന്നും നട്ടുച്ചവെലിയില് ഇറക്കിവിട്ടതായി പരാതി.20 രൂപയുടെ നോട്ട് കീറിയിരിക്കുന്നെന്ന് പറഞ്ഞാണ് വനിതാ കണ്ടക്ടര്‍ പതിമൂന്നുകാരനെ നട്ടുച്ചയ്ക്ക് നടുറോഡില്‍ ഇറക്കിവിട്ടത്.പരീക്ഷ കഴിഞ്ഞുവരികയായിരുന്നു കുട്ടി.
ചാക്ക ബൈപ്പാസില്‍ നിന്നാണ് വിദ്യാര്‍ത്ഥി ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കുന്നതിനായി 20 രൂപ നോട്ട് നല്കിയപ്പോള് കീറിയിരിക്കുന്നെന്ന് കണ്ടക്ടര്‍ പറഞ്ഞു.കയ്യില്‍ വേറെ പൈസില്ലെന്ന് പറഞ്ഞപ്പോള്‍ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ ബസില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് വിദ്യാര്‍ത്ഥി പറയുന്നു.വിളിച്ചുകൊണ്ട് പോകാനായി പിതാവിന് വരാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ല.ഉച്ചനേരം കുട്ടിയെ പൊരിവെയിലത്ത് ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് അരമണിക്കൂര്‍ റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് അതുവഴി വന്ന വണ്ടിയില്‍ കൈകാണിച്ച് കയറി ചാക്കയില്‍ വന്നിറങ്ങുകയായിരുന്നെന്ന് കുട്ടി പറയുന്നു. ശേഷം വീട്ടിലേയ്ക്ക് നടന്നുപോയെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]