
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 4.1 ശതമാനമാണ്. കേരളത്തില്‍ നിലവിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും.
അതേസമയം രാജ്യത്ത് കോവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായും സാവന്ത് പറഞ്ഞു. രാജ്യത്ത് കോവിഡ്, ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]