
ഇടുക്കി: ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ.
മിഷന് അരിക്കൊമ്പന് ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും.
71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന് അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]