
പഠാന് ഒടിടിയിലേക്ക്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാന് ചിത്രം ‘പഠാന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ച് 22ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിരിക്കും ചിത്രം പ്രൈമില്‍ എത്തുക. ഇപ്പോഴും ചിത്രം പല തിയേറ്ററുകളിലും പ്രദര്‍ശനം തുടരുന്നുണ്ട്. ഷാരൂഖിന്റെ പ്രത്യേക പ്രമോ വീഡിയോ പുറത്തുവിട്ടാണ് ആമസോണ്‍ പ്രൈം ഇക്കാര്യം അറിയിച്ചത്.
തിയേറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ ആയിരുന്നു. ലോകമാകെ 20 രാജ്യങ്ങളില്‍ ‘പഠാന്’ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്ക്രീനുകളിലും വിദേശത്ത് 135 സ്ക്രീനുകളിലും ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പഠാന് ആയിരം കോടി ക്ലബ്ബിലെത്തിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാന്’ മാറി.
സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘പഠാന്’. ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായി എത്തിയത്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]