കൊളംബോ: വിലക്കയറ്റവും ഇന്ധനക്ഷാമവും മൂലം വന്‍ പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ പട്ടാളമിറങ്ങി. പമ്പുകളില്‍ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്.
നിരവധി പേര് മണിക്കൂറുകളോളമാണ് പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ അക്രമാസക്തരായി പമ്പുകള്‍ അടിച്ചു തകര്‍ത്തു.
കടുത്ത വിദേശനാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തില്‍ എത്തിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്.
വിലക്കയറ്റത്തിന് പിന്നാലെ മണിക്കൂറുകള്‍ നീളുന്ന വൈദ്യുതി തടസവും ജനജീവിതംം ദുസഹമാക്കി. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടിലേക്ക് രാജ്യം വീണത്.
പാചകവാതക വില കുത്തനെ ഉയര്‍ത്തിയത് മൂലം ജനങ്ങള്‍ പാചകം ചെയ്യാനായി മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. ഇതോടെ മണ്ണെണ്ണയും കിട്ടാത്ത അവസ്ഥയാണ്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]