
രക്ഷിതാക്കൾക്ക് പലപ്പോഴുമുണ്ടാകുന്ന അശ്രദ്ധ കുട്ടികളുടെ ജീവനെ അപകടത്തിലാക്കാറുണ്ട്. അത്തരമൊരു അശ്രദ്ധയിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം ഒരു കുഞ്ഞ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വെറും 30 സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ട്രാഫിക്കിൽ നിൽക്കുകയായിരുന്ന ബൈക്കിൽ സഞ്ചരിച്ച യുവാവാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ യാത്രക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് ട്വിറ്ററിൽ തംരഗമായത്.
ട്രാഫിക്ക് തീർന്നതിന് പിന്നാലെ ബൈക്ക് യാത്രികൻ വാഹനം ഓടിക്കാൻ തുടങ്ങി. തൊട്ടുമുന്നിലായി ഒരു കാർ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാറിന്റെ പിറകുവശത്തെ വാതിൽ ശരിയായി അടച്ചിട്ടില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും മീറ്റർ ദൂരം കാർ മുന്നോട്ട് നീങ്ങിയതും പിറക് വശത്തെ ഡോർ തുറന്നു. ഇതോടെ വാതിലിന് അരികിലിരുന്ന കുഞ്ഞ് ഓടുന്ന കാറിൽ നിന്നും പുറത്തേക്ക്..
ഏകദേശം മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞാണ് പുറത്തേക്ക് ചാടിയത്. പ്രായം കൊണ്ട് അവൻ ചെറുതാണെങ്കിലും അവന്റെ കൈകളുടെ ശക്തി അത്ര ചെറുതല്ലായിരുന്നു. പുറത്തേക്ക് വീണ കുഞ്ഞ് ഡോറിന്റെ പിടിയിൽ തൂങ്ങിപ്പിടിച്ചു. ഇത്തരത്തിൽ കുറച്ച് ദൂരം മുന്നോട്ട് പോയതിന് ശേഷമാണ് കാർ നിർത്തുന്നത്.
പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ വാഹനം നിർത്തി കുഞ്ഞിനെ കൈകളിലെടുത്തു. ഈ സമയവും അവന്റെ കൊച്ചുകൈകൾ ഡോറിന്റെ പിടികളിൽ മുറുക്കെ പിടിച്ചിരുന്നു. സ്വയരക്ഷയെന്തെന്ന് അറിയാത്ത പ്രായത്തിലും സ്വയം രക്ഷപ്പെടുത്തിയ കുരുന്നിനെ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. സുരക്ഷിതമായി കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ അവന്റെ മാതാപിതാക്കൾ സന്തോഷത്തോടെ വാഹനമെടുത്ത് പോകുന്നതോടെയാണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്.
The post ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് വീണ് കുഞ്ഞ്; കരുന്നു കൈകൾ ഡോറിൽ മുറുകെ പിടിച്ചു; സ്വയം രക്ഷപ്പെടുന്ന ദൃശ്യങ്ങൾ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]