
മുംബൈ
മഹാരാഷ്ട്ര സ്വദേശിയായ വ്യവസായിയിൽനിന്ന് 6.8 കോടി രൂപ തട്ടിയതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിനെതിരെ കേസ്. നാസിക്കിലെ വ്യവസായി സുശീൽ പാട്ടീലിന്റെ പരാതിയിൽ വൈഭവ് അടക്കം 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വൈഭവ് ഗെലോട്ടും ഗുജറാത്തിലെ കോൺഗ്രസ് നേതാവായ സച്ചിൻ വലേരയും മറ്റ് 12 പേരും ചേർന്ന് പണം തട്ടിയെന്നാണ് കേസ്.
രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളുമായി കരാറുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സുശീൽ പാട്ടീലിനെ സച്ചിൻ വലേരയുടെ പേരിലുള്ള പരസ്യ കമ്പനിയിൽ പങ്കാളിയാക്കി. 2020ൽ നിക്ഷേപമായി 6.8 കോടി രൂപ വാങ്ങി. വൈഭവുമായും അശോക് ഗെലോട്ടുമായും തനിക്ക് വളരെ അടുപ്പമുണ്ടെന്നാണ് വലേര പറഞ്ഞിരുന്നത്. വരുമാനം ലഭിക്കാത്തതോടെ സംശയം തോന്നിയെങ്കിലും വൈഭവ് ഗെലോട്ട് വീഡിയോ കോളിൽ വിളിച്ച് പണം ലഭിക്കുമെന്ന് ഉറപ്പ് നൽകി. രണ്ടു വർഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതോടെ ഫെബ്രുവരിയിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പാട്ടീലിന്റെ ഹർജി പരിഗണിച്ച നാസിക്കിലെ കോടതിയെ മാർച്ച് 17ന് പൊലീസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് വൈഭവ് ഗെലോട്ട് പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]