
കൊച്ചി> ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്ത കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ അച്ചടക്ക നടപടി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആർ വിയെ സസ്പെന്റ് ചെയ്തു. സ്നേഹക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടിയെന്നും സ്നേഹയെ വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യുന്നതെന്നും നാഷണൽ സ്റ്റുഡൻറ്സ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു.
സസ്പെൻഷൻ നടപടിക്കെതിരെ സ്നേഹ രംഗത്തെത്തി. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമർശിച്ചു പോസ്റ്റിട്ട കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണമെന്ന് സ്നേഹ ആവശ്യപ്പെട്ടു. ചിലരുടെ മാത്രം സ്വത്തായി കോൺഗ്രസ് പാർട്ടി വരുമ്പോൾ വിമർശനം ഉണ്ടാവുമെന്നും സ്നേഹ വ്യക്തമാക്കി
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]