
ന്യൂഡല്‍ഹി> പെട്രോള്‍ ഡീസല്‍ പാചകവാതക വിലകള്‍ വര്‍ധിപ്പിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയ നോട്ടീസ്. ഇടത് എംപിമാരായ ഡോ .വി ശിവദാസന്‍ , ജോണ്‍ ബ്രിട്ടാസ് , എളമരം കരീം എന്നിവരാണ് നോട്ടീസ് നല്‍കിയത്.
പെട്രോള്‍ ഡീസല്‍ പാചകവാതക വിലകള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണ് ഈ വിലവര്‍ധന . ഇന്ധനത്തിന്റെ വില കൂടുന്നത് മറ്റെല്ലാ അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുന്നതിനു ഇടയാക്കും.അതിനാല്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം മറ്റു നടപടികള്‍ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് എംപിമാര്‍ നോട്ടീസില്‍ വ്യക്തമാക്കി
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]