
തിരുവനന്തപുരം: സോളാര്‍ കേസില്‍ വി.എസ് അച്യൂതാന്ദനെതിരെയുള്ള വിധിക്കെതിരെ വി.എസ് സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. ഉമ്മന്‍ ചാണ്ടി നല്കിയ പരാതിയിലാണ് വി.എസിന് എതിരെ തിരുവനന്തപുരം സബ്കോടതി പത്ത് ലക്ഷം രൂപ മാനനഷ്ടപരിഹാരമായി നല്‍കണം എന്ന് വിധിച്ചത്. ഇതിനെതിരെയാണ് വി.എസ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
സോളാര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടി ബിനാമി പേരില്‍ കമ്പനി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചു എന്ന് വി എസ് അച്യുതാനന്ദന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് സാവകാശം ലഭിച്ചില്ലന്നും സാക്ഷികളെ വിസ്തരിച്ചില്ലന്നും ചൂണ്ടിക്കാട്ടിയാണ് വി.എസ് അപ്പീല്‍ നല്‍കിയത്. ഇതോടെ സബ് കോടതി വിധി ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു. ഈ തുക വി എസിന് വേണ്ടി മകന് അരുണ്‍ കുമാര്‍ കോടതിയില്‍ കെട്ടിവച്ചിരുന്നു.
സോളാര്‍ കേസ് മാനനഷ്ട കേസ് ഇങ്ങനെ
കേരളമാകെ കത്തിപ്പടര്‍ന്ന സോളാര്‍ കേസ് കത്തിനില്‍ക്കെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യൂതാനന്ദന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഗുരുതരമായി ആക്ഷേപം ഉന്നയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കിയെന്നും ജനങ്ങളെ തട്ടിച്ചുവെന്നുമാണ് 2013 ജൂലെ ആറിന് വി.എസ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപണമുന്നയിച്ചത്. ഇതോടെ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മുഖേന വി.എസിനെതിരെ ഉമ്മന്‍ ചാണ്ടി മാനഷ്ട കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിച്ച മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടിരൂപ മാനഷ്ടം ആവശ്യപ്പെട്ട് നോട്ടീയച്ചു.
എന്നാല്‍ ഇതിന് വി.എസ് നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഉമ്മന്‍ ചാണ്ടി 2014 ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. 10 ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നീക്കം. 2019 സെപ്തംബര്‍ 24ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. സാക്ഷികളെയും വിസ്തരിച്ചു. ഒടുവില്‍ ഉമ്മന്‍ചാണ്ടിയെ ജനമധ്യത്തില്‍ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ വ്യാജ പ്രചാരണം നടത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുക കൂടാതെ ആറു ശതമാനം പലിശ നല്‍കാനും പ്രിന്‍സിപ്പല്‍ സബ് കോടതി വിധിച്ചു. ഇതിനെതിരെയാണ് വി.എസ് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]