കോട്ടയം> കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലകാവ് പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി 11.30 ഓടെ പത്തനംതിട്ട
കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് പീഡനശ്രമം നടന്നത്. പത്തനംതിട്ടയിൽ നിന്നും തൃശ്ശൂരിലേക്കു പോകാനാണു യുവതി ബസിൽ കയറിയത്.
മദ്യലഹരിയിലായിരുന്ന പ്രതികൾ ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ ജീവനക്കാർ ബസ് മേലുകാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ മൊഴിയിൽ പോലീസ് കേസെടുത്തു.
പാലാ ഡിവൈഎസ്പി ഷാജു ജോസ്, എസ്ഐമാരായ മനോജ് കുമാർ, നാസർ, സനൽകുമാർ, സിപിഒ വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]