
തിരുവനന്തപുരം
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങും.
കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകത്തൊഴിലാളികളോടും കർഷകരോടും തൊഴിലാളികളോടും മുഖംതിരിച്ച് നിൽക്കുകയാണ്. സംയുക്ത കർഷകമുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണം.
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വിനിയോഗിച്ച് പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, സ്വകാര്യവൽക്കരണവും പൊതു ആസ്തി വിൽപ്പനയും നിർത്തിവയ്ക്കുക, കാർഷികമേഖലയ്ക്കും പൊതുസേവന മേഖലകൾക്കും ബജറ്റിൽ കൂടുതൽ പണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിൽ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു. 26ന് വൈകിട്ട് സംസ്ഥാനത്തെ വില്ലേജ് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പ്രകടനം നടത്തും. പണിമുടക്കിലും ഐക്യദാർഢ്യ പ്രകടനത്തിലും എല്ലാ കർഷകത്തൊഴിലാളികളും പങ്കാളികളാകണമെന്ന് കെഎസ്കെടിയു ഭാരവാഹികൾ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]