
കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസ് പ്രചാരണത്തിന് തയ്യാറാക്കിയ സിഗ്നേച്ചർ ഗാനം ‘ചെങ്കൊടിയേറ്റം’ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി പത്മനാഭന് നൽകി പ്രകാശിപ്പിച്ചു. ബി കെ ഹരിനാരായണനാണ് ഗാനം രചിച്ചത്. സംഗീതം റോണി റാഫേൽ. ചേംബർ ഹാളിൽ നടന്ന സ്വാഗതസംഘം നിർവാഹകസമിതി യോഗത്തിലായിരുന്നു പ്രകാശനം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, ധനമന്ത്രി കെ എൻ ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]