
ന്യൂഡല്‍ഹി: കുടുംബപാര്‍ട്ടിയുടെ ആധിപത്യം മറ്റൊരാളിലേക്ക് മാറ്റാന്‍ താത്പര്യമില്ലെന്ന് വീണ്ടും വ്യക്തമാക്കുകയാണ് നെഹ്റു കുടുംബം. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയ കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബാധിപത്യത്തില്‍ നിന്ന് പുറത്തുവരണമെന്ന നിര്‍ദേശവുമായി ജി 23 നേതാക്കള്‍ രംഗത്തെത്തി. അനാരോഗ്യം കാരണം ആദ്യം പ്രസിഡന്റ് പദം ഒഴിയുകയും മകനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്താണ് സോണിയ കുടുംബാധിപത്യം ഉറപ്പിച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ മാതാവിന്റെ തലയില്‍ മുള്‍ക്കിരീടം അണിയിച്ച് രാഹുല്‍ കുടുംബത്തിന്റെ പാരമ്പര്യം കാത്തു. മോദി സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ച് സോണിയ മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയെങ്കിലും പാരമ്പര്യ മണ്ഡലങ്ങള്‍ കൂടി നഷ്ടമായി. വീണ്ടും ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന പഞ്ചാബ് നഷ്ടമാവുകയും ബാക്കി നാല് സംസ്ഥാനങ്ങളില്‍ സീറ്റ് കുറയുകയും ചെയ്തതോടെ നേതൃമാറ്റമെന്ന മുറവിളി പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരാന്‍ തുടങ്ങി.
ജി 23 നേതാക്കള്‍ ഈ ആവശ്യവുമായി ശക്തമായി നീങ്ങുമ്പോള്‍ പുതിയ നേതാവിനെ അവതരിപ്പിക്കാതെ രക്ഷയില്ലെന്ന അവസ്ഥയിലാണ് നെഹ്റു കുടുംബം. കുടുംബത്തില്‍ നിന്ന് അധികാരസ്ഥാനം പുറത്തുപോവാതിരിക്കാന്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുവരുന്നത് പ്രിയങ്ക വാദ്രയുടെ കൗമാരം പിന്നിട്ട മകന് റെയ്ഹാന് വദ്രയെ ആണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കേവലം 22 വയസ് മാത്രം പ്രായമുള്ള പേരക്കിടാവിനെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ താത്കാലിക പ്രസിഡന്റ് സോണിയയ്ക്കും ഇഷ്ടമെന്ന് പറയുന്നു.
റെയ്ഹാന്റെ പിതാവ് റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുത്ത് നില്‍ക്കുകയാണ്. എന്നാല്‍ ബിസിനസ് ടൈക്കൂണായ റോബര്‍ട്ട് വദ്രയ്ക്ക് രാഷ്ട്രസേവനത്തിന് സമയം തികയുകയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രിയപത്നി തന്നെ അത് വൈകിപ്പിക്കുകയാണെന്ന് ചില കോണ്‍ഗ്രസുകാര്‍ പറയുന്നു. പകരം കുടുംബാധിപത്യം തകരാതെ മകനെ പ്രസിഡന്റ് പദവിയില്‍ പ്രതിഷ്ഠിക്കാന്‍ പ്രിയങ്ക തന്നെ മുന്‍കൈയെടുത്ത് രംഗത്തെത്തിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവര്‍ക്ക് ശേഷം റെയ്ഹാന് വദ്ര. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ കൗമാരചേഷ്ടകള്‍ വിട്ടൊഴിയാത്ത റെയ്ഹാന് വീണ്ടും അധികാരത്തിലെത്തിക്കുമെന്നാണ് സ്തുതിപാഠകര്‍ കണ്ണുമടച്ച് വിശ്വസിക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]