
സ്വന്തം ലേഖിക
കോട്ടയം: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ക്യാമറകള്‍ പോലീസിനു കൈമാറി.
ഇതിന്റെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ ടൗണിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.
ക്യാമറകൾ സ്ഥാപിക്കുന്നത് വഴി കുറ്റകൃത്യങ്ങൾ തടയുന്നതിനും, പോലീസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതും, അത്യാധുനികമാക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പത്തോളം സ്ഥലങ്ങളിലായി അമ്പതോളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങില്‍ തോമസ് ചാഴിക്കാടൻ എം.പി, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, മറ്റു ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
The post ഏറ്റുമാനൂർ ഇനി പോലീസിന്റെ നിരീക്ഷണ കണ്ണിൽ; മന്ത്രി വി.എൻ വാസവന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ക്യാമറകള്‍ പോലീസിന് കൈമാറി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]