
സ്വന്തം ലേഖകൻ
കോട്ടയം: അഴിമതിയും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന കോട്ടയം എഡിഎം ജിനു പുന്നൂസിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി സർക്കാർ.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു എഡിഎമ്മിൻ്റെ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടക്കുന്നത്. ആറ് മാസം മുൻപ് അഴിമതിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ജിനു പുന്നൂസിൻ്റെ ഓഫീസിൽ വിജിലൻസ് റെയ്ഡ്
നടത്തിയിരുന്നു
പാറമടകൾക്കും പടക്ക വിൽപ്പന ശാലകൾക്കും ലൈസൻസ് കൊടുത്തതിന് പുറകിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും
എഡിഎം അന്വേഷണം നേരിടുന്നുണ്ട്.
തിരുവല്ല സ്വദേശിനിയായ ഇവർ സ്വന്തം കാറിൽ ചങ്ങനാശ്ശേരിയിൽ വരികയും അവിടെ നിന്ന് ഔദ്യോഗിക കാറിൽ കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്നു എന്നുമാണ് കണ്ടെത്തിയത്.
ഔദ്യോഗിക വാഹനത്തിൽ വീട്ടിൽ പോകാനും വരാനും പാടില്ലെന്ന വ്യവസ്ഥയിരിക്കെയാണ് എ ഡി എം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് യാത്ര നടത്തിയത്.
ജിനു പുന്നൂസിനെ മലപ്പുറം ഡെപ്യൂട്ടി കളക്ടറായും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറായിരുന്ന മുരളി പി യെ തൃശൂർ എ ഡി എമ്മായും തൃശൂർ എഡിഎമ്മായിരുന്ന റെജി പി ജോസഫിനെ കോട്ടയം എഡിഎമ്മായും നിയമിച്ചാണ് ഉത്തരവ്
The post അഴിമതിയും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യലും; കോട്ടയം എഡിഎം ജിനു പുന്നൂസിന്റെ കസേര തെറിച്ചു; ജിനു പുന്നൂസിനെ മലപ്പുറത്തേക്ക് തട്ടി സർക്കാർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]