പരീക്ഷകളിലെ ഫോക്കസ് ഏരിയ സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തു കൊണ്ടു വിദ്യാർത്ഥികൾ അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. സിലബസ് വെട്ടിച്ചുരുക്കിയാൽ കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു ബോർഡുകളിൽ പഠനം പൂർത്തിയാക്കി വരുന്ന വിദ്യാർഥികളുമായി മത്സരിക്കേണ്ടി വരുമെന്നതിനാൽ അത് വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. മത്സര പരീക്ഷകളിൽ മുഴുവൻ സിലബസുകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെന്നതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്കൂളുകളിൽ കവർ ചെയ്യാതെ പോകുന്ന സിലബസ് ട്യൂഷൻ ഫീസ് നൽകി പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല.
കഴിഞ്ഞ വർഷത്തെ പോലെ സിലബസ് ഉദാരമാക്കി ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിക്കുന്നത് വിദ്യാർഥികളുടെ അഖിലേന്ത്യ മത്സരപരീക്ഷകളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും .
70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ബാക്കി 30% ഫോക്കസ് ഏരിയൽ നിന്നല്ലാതെയും ആയിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്ന നിലവിലെ പരീക്ഷ പാറ്റേൺ. ഇവ കൂടാതെ 50 % വീതം ചോയ്സ് ക്വസ്റ്റ്യൻസ് ഉണ്ടായിരിക്കും ( ഫോക്കസ് ഏരിയയിൽ നിന്നും , നോൺ ഫോക്കസ് ഏരിയയിൽ നിന്നും).
നിലവിലെ പരീക്ഷ രീതിയിലൂടെ വിദ്യാർഥികൾക്ക് മികച്ച മാർക്ക് നേടി ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരങ്ങൾ ലഭിക്കും.
സർക്കാർ തീരുമാനം വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയാണെന്ന് ഹൈക്കോടതി ശരിവെച്ചുവെന്നും കോടതി വിധി അനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]