

മുംബൈ : അയോദ്ധ്യ രാമപ്രതിഷ്ഠാ ദിനത്തിൽ വീട്ടിൽ യാഗവും , പൂജയും നടത്തി നടി ഉർഫി ജാവേദ് . പൂജയുടെ വീഡിയോ നടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു . ‘ പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്ന എല്ലാ ആളുകൾക്കും അഭിനന്ദനങ്ങൾ. ‘ എന്ന കുറിപ്പും , രാമഭജനയുടെ ദൃശ്യങ്ങളും ഉർഫി പങ്ക് വച്ചിട്ടുണ്ട് .
പൂജകൾ നടക്കുന്നതിന് സമീപം തൊഴുത് പ്രാർത്ഥിക്കുന്ന ഉർഫിയെ നിശിതമായി വിമർശിച്ച് തീവ്ര ഇസ്ലാമിസ്റ്റുകളും രംഗത്തെത്തി . ഉർഫി 100% മുസ്ലീങ്ങളുടെ മാനം നശിപ്പിക്കുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ കമന്റുകൾ. നിങ്ങളെപ്പോലുള്ള ഒരു പെൺകുട്ടിയെ ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് ചില കമന്റുകൾ . അയോദ്ധ്യയ്ക്കായി പ്രാർത്ഥന നടത്തുന്ന ഉർഫിയ്ക്കെതിരെ വധഭീഷണികളുമുണ്ട് .