
ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനോട് നടി നോറ ഫത്തേഹിക്ക് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ. ജാക്വിലിനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിൽ നിന്നും പിന്തിരിയാൻ നോറ നിരന്തരം ബ്രെയിൻ വാഷ് ചെയ്യുമായിരുന്നെന്നും സുകാഷ് ചന്ദ്രശേഖർ അഭിഭാഷകരായ അനന്ത് മാലിക്, എകെ സിങ് എന്നിവർ മുഖേന പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആരോപിച്ചു.
താൻ നോറയെ ഡേറ്റ് ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. ജാക്വിലിനുമായി അടുപ്പത്തിലായതോടെ നോറയെ താൻ ഒഴിവാക്കിയിരുന്നു. എന്നാൽ നോറ തന്നെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും സുകാഷ് പറഞ്ഞു. ദിവസവും ഒരു പത്ത് തവണ എങ്കിലും ഫോൺ ചെയ്യും, ഫോൺ എടുക്കാതിരുന്നാൽ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുമെന്നും സുകാഷ് പറഞ്ഞു. അവൾക്ക് വേണ്ട ഹെർമിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങൾ എനിക്ക് അയച്ചു തരും.
അത് ഞാൻ വാങ്ങി നൽകണം. അവളുടെ കൈവശമുള്ള ഹെർമിസ് ബാഗുകളുടെ ബില്ല് സമർപ്പിക്കാൻ പറയൂ. അവൾ വാങ്ങാത്തതായതിനാൽ ബില്ല് ഹാജരാക്കാൻ അവൾക്ക് സാധിക്കില്ല. രണ്ട് കോടിയിലധികമാണ് ബാഗുകളുടെ വില സുകാഷ് പറഞ്ഞു.നോറ ഇഡിക്ക് മുന്നിൽ മൊഴിമാറ്റി പറയുകയാണെന്നും സുകാഷ് വാർത്താകുറിപ്പിൽ ആരോപിച്ചു. സുകാഷിനെ വ്യക്തി പരിചയമില്ലെന്നും ഇഡിയുടെ ഓഫിസിൽ വെച്ചാണ് ഇയാളെ ആദ്യമായി കാണുന്നതെന്നുമായിരുന്നു നോറയുടെ മൊഴി.
The post <br>‘ജാക്വിലിനെ ഉപേക്ഷിക്കണം, താനുമായി ഡേറ്റ് ചെയ്യണം’; നടി നോറ ഫത്തേഹിക്കെതിരെ പ്രതിയുടെ വെളിപ്പെടുത്തല് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]