
ബീഹാറിലെ കൈമൂർ ജില്ലയിൽ 60 കാരനായ അധ്യാപകന് ക്രൂര മർദ്ദനം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന രണ്ട് വനിതാ കോൺസ്റ്റബിൾമാർ ചേർന്നാണ് 60 കാരനെ മർദ്ദിച്ചത്. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബർഹുലി ഗ്രാമത്തിൽ നിന്നുള്ള നവൽ കിഷോർ പാണ്ഡെ എന്നയാൾക്കാണ് പൊലീസുകാരുടെ മർദ്ദനമേറ്റത്. രണ്ട് വനിതാ കോൺസ്റ്റബിൾമാർ നടുറോഡിൽ വെച്ച് ബാറ്റൺ ഉപയോഗിച്ച് മർദിക്കുന്നത് വീഡിയോയിൽ കാണാം. നവൽ കിഷോർ പാണ്ഡെ സൈക്കിളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വനിതാ കോൺസ്റ്റബിൾമാർ സൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ നിർത്തിയില്ല. പ്രകോപിതരായ ഉദ്യോഗസ്ഥർ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“ഞാൻ ഡിപിഎസ് പർമൽപൂരിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. സൈക്കിളുമായി റോഡ് മുറിച്ചുകടക്കുമ്പോൾ രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്നെ തടഞ്ഞു. പക്ഷേ ഞാൻ അത് ശ്രദ്ധിച്ചില്ല, മുന്നോട്ട് പോയി. കോൺസ്റ്റബിൾമാരിൽ ഒരാൾ സൈക്കിളിന് മുന്നിലും മറ്റൊരാൾ സൈക്കിളിന്റെ പുറകിലും വന്ന് നിന്നു. പിന്നലെ 20 ലധികം തവണ ലാത്തി കൊണ്ട് അടിച്ചു. ലജ്ജ കാരണം പൊലീസിൽ പരാതി നൽകിയില്ല”-അദ്ദേഹം പറഞ്ഞു.
The post കൈ കാണിച്ചപ്പോൾ സൈക്കിൾ നിർത്തിയില്ല, 60കാരനായ അധ്യാപകന് വനിതാ പൊലീസുകാരുടെ ക്രൂരമർദ്ദനം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]