
തിരുവനന്തപുരം: രാജിവെച്ച കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന ജാതി വിവേചന ആരോപണം ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ജാതിവിചേനമടക്കമുന്നയിച്ച വിദ്യാര്‍ത്ഥികളുടെ പരാതി അന്വേഷിച്ച രണ്ടു സമിതികളും നല്കിയ റിപ്പോര്‍ട്ടുകളുടെയും ഉള്ളടക്കം ഒന്നായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ച വേളയിലാണ് ശങ്കര്‍ മോഹന്റെ രാജിയെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് ഡയറക്ടറുടെ രാജി പ്രഖ്യാപനം.
വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നതിനിടെയാണ്, ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണമുന്നയിച്ച കോട്ടയം കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചത്.
രാജിക്കത്ത് സര്‍ക്കാരിനും കൈമാറിയിട്ടുണ്ട്. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീര്‍ന്നതാണ് കാരണമെന്നും സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നുമാണ് ശങ്കര്മോഹന് പ്രതികരിച്ചതെങ്കിലും വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് സൂചന.
The post ശങ്കര്‍ മോഹന്റെ രാജി അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കാനിരിക്കെ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]