
സ്വന്തം ലേഖകൻ
എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നല്കിയ പരാതിയിൻമേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്കി.
പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസാണ് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതമാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. പരാതി കൈപ്പറ്റിയ മുഖ്യമന്ത്രി അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നല്കുകയായിരുന്നു.
എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ നവാസ് 16/11/22 ന് എസ്ബിഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ചിൽ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം വാങ്ങിച്ചത്.
നവാസടക്കം പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലയുള്ള മുഴുവൻ ആൾക്കാരുടേയും ബാങ്ക് അക്കൗണ്ടും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്കിയത്
സർവ്വീസിലുള്ളതും റിട്ടയർ ചെയ്തതുമായ ചില പുഴുക്കുത്തുകൾ ഇത്തരം ഗുരുതരമായ നിയമ ലംഘനം നടത്തിയത് കേരള പോലീസിന് തീരാകളങ്കമായി മാറുകയാണ്.
The post പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരൻ നടത്തിയ ആനധികൃത പണപ്പിരിവ്; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നല്കി മുഖ്യമന്ത്രി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]