കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ നേടാം.
🔺റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് ഒഴിവ്.
റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം. വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം. രണ്ടാമത്തെ ഇന്റേൺഷിപ്പ് ഒഴിവിൽ അച്ചടി, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രാവീണ്യം വേണം.
നിയമനം ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ്. പ്രതിമാസം 10,000 രൂപയും, സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് 25നകം അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
വെബ്സൈറ്റ്: CLICK HERE
ഇ-മെയിൽ: [email protected]. ഫോൺ: 9446066750, സന്തോഷ്. എൻ. പി. (പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് 9447302431.
🔺ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം.
തിരുവനന്തപുരം ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെന്റിസ്റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.
നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.
ഉദ്യോഗാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.
🔺പാലക്കാട് മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം.
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസി(ഗവ മെഡിക്കല്‍ കോളെജ്)ല്‍ വിവിധ വകുപ്പുകളില്‍ താത്ക്കാലിക നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം. ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ നവംബര്‍ 21 നും മറ്റു തസ്തികളിലേക്ക് നവംബര്‍ 22 നും ഇന്റര്‍വ്യൂ നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in, 0491 2951010.
📓 അഭിമുഖം 21 ന്
കോട്ടയം: കോട്ടയം, എറണാകുളം ജില്ലകളിലെ രണ്ടു പ്രമുഖ സ്വകാര്യ ബാങ്കുകളിലെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സിനീയർ സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ ട്രെയിനി, കൺകറന്റ് ഓഡിറ്റർ, ഗോൾഡ് ലോൺ ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ എന്നീ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 21 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ്ടു/ഡിഗ്രിയുമാണ് യോഗ്യത. താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ വാട്സ്അപ്പ് ചെയ്ത ശേഷം ബയോഡേറ്റ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2560413
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]